മാനഭംഗശ്രമത്തിനിടെ യുവതിയുടെ അടിയേറ്റ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

വടക്കാഞ്ചേരി : വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപെടുത്താൻ ശ്രമം. റെയിൽ വേ സ്റ്റേഷന് സമീപമാണ് സംഭവം.സമീപത്തെ സ്റ്റീൽ കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളിയാണ് വീട്ടിൽ അതിക്രമിച്ചു കയറിയത്.ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കയ്യിൽ നിന്നും ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്ക് അടിയേറ്റ തൊഴിലാളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ആണ് ആളെ ആശുപത്രിയിൽ എത്തിച്ചത്.