കുമ്പളങ്ങാട് വിശുദ്ധ യുദാതദേവൂസിന്റെ പള്ളിയിലെ സംയുക്ത തിരുനാള്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കുന്നു.
വടക്കാഞ്ചേരി : വിവിധ യൂണിയനുകളില്‍ നിന്നുള്ള അമ്പ്, വള പ്രദക്ഷിണങ്ങള്‍ നടക്കും. തിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 9ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ നേതൃത്വം നല്‍കും. മുളയം മേരിമാതാ മേജര്‍ സെമിനാരി പ്രൊഫ.ഫാ.ഫ്രാന്‍സിസ് ആളൂര്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4ന് തിരുനാള്‍ പ്രദക്ഷിണവും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.പോള്‍ ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പ്രിന്‍സ് തലക്കോട്ടൂര്‍, ട്രസ്റ്റിമാരായ ഷാജു തൈക്കാടന്‍, ബാബു വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു