മിണാലൂർ റെയിൽവേ അടിപാതയുടെ നിർമാണം അവസാന ഘട്ടത്തിൽ.

വടക്കാഞ്ചേരി : കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം നാലര കോടി രൂപ ചിലവാക്കി റയിൽവേ നിർമിക്കുന്ന അടിപാതയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ ഞായറാഴ്ച നടക്കും. ഈ അടിപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും .