മെഡിക്കല്‍ ഷോപ്പില്‍ മോഷണം, മോഷ്ടാവ് കാമറയില്‍ കുടുങ്ങി.
ഓട്ടുപാറ : ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആക്ട്സ് വടക്കാഞ്ചേരി സ്ഥാപിച്ചിരുന്ന ബോക്സ് മോഷ്ട്ടിച്ചയാല്‍ സി സി ടി വി കാമറയില്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി 7:30 നു ആണ് സംഭവം നടന്നത്. മരുന്ന് വാങ്ങാനെന്ന പോലെ എത്തിയ മധ്യവയസ്കന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നിന്ന ശേഷം പണമടങ്ങിയ ബോക്സ് എടുത്തു നടന്നു പോവുകയായിരുന്നു. മോഷ്ട്ടവിന്‍റെ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മോഷ്ട്വിടാനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ട്ടവിനെ ഇതേ രീതിയില്‍ പിടികൂടിയിരുന്നു.