കൊണ്ഗ്രെസ്സ് മണ്ഡലം കമ്മറ്റി മാർച്ച് നടത്തി.

കരുമത്ര : തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ഭരണത്തിന് എതിരെ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ്ണ DCC വൈസ് പ്രസിഡന്റ് ജോസ് വെള്ളൂർ ഉൽഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുക, വിരുപ്പക്കായിലെ ഗ്യാസ് ക്രിമറ്റോറിയം ഉടൻ പ്രവർത്തന സാജ്ജമാക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് 150 തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജിജോ കുര്യൻ , പി ജെ രാജു, സുനിൽ ജേക്കബ് , ടി എ ശങ്കരൻ ,വറീത് ചിറ്റിലപ്പിള്ളി , ടി വി പൗലോസ് , പി ടി സാമുവേൽ , ജെയ്‌സൺ മാത്യു , കെ ചന്ദ്ര ശേഖരൻ, പി വി വിനയൻ , വര്ഗീസ് വാകയിൽ എന്നിവർ പ്രസംഗിച്ചു.