ശക്തമായ കാറ്റിൽ വന്മരം നിലംപൊത്തി
വടക്കാഞ്ചേരി : ഞായറാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ കല്ലംപാറയിൽ റേഷൻ കടക്കടുത്തുള്ള പാലത്തിന് സമീപത്തെ വൻവൃക്ഷം നിലംപൊത്തി. പുലർച്ചെ 4.30 ഓടെയാണ് സംഭവം. അതിനാൽ തന്നെ വലിയ ഒരു അപകടം ഒഴിവായി. മിക്കവാറും പകൽ സമയങ്ങളിൽ ഇതിന്റെ ചുവട്ടിലും പരിസരങ്ങളിലും, വണ്ടി പാർക്ക് ചെയ്തോ അല്ലാതെയോ ആളുകൾ വിശ്രമിക്കാൻ ഇരിക്കാറുണ്ട്.മൈസൂർ ഈത്ത(വാക) മരം ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളമായി ഇവിടെ പടർന്ന് പന്തലിച്ച് പരിസര പ്രദേശത്തുള്ളവർക്കും തണലായി നിലകൊള്ളുന്നു.എല്ലാ സമയത്തും ആളുകൾ പാലത്തിലും മരത്തിന്റെ ചുവട്ടിലുമായി സമയം ചിലവഴിക്കാറുണ്ട്.അപകടവിവരം അറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുവാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒരു പോസ്റ്റ് നിശ്ശേഷം തകർന്നതിനാൽ, വൈദ്യുതിയും, ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ദുബായിൽ ജോലി ചെയ്യുന്ന നെൻമ്മാറയിലുള്ള റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഷൈയ്ക്ക് ഷാഹിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് വർഷങ്ങൾക്ക് മുൻപ് ഈ മരം നട്ടത്.
കടപ്പാട് : അബ്‌ദുൾ സലാം