കെ.പി.എൻ.സ്മാരക മന്ദിരം നിർമ്മാണോദ്ഘാടനം
വടക്കാഞ്ചേരി : സി.പി.ഐ.എം. നേതാവായിരുന്ന കെ.പി.എൻ.നമ്പീശന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന അകംപാടം സൗത്ത് - നോർത്ത് ബ്രാഞ്ച് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം അദ്ദേഹത്തിന്റെ മൂന്നാം ചരമ വാർഷിക ദിനമായ 2018 ജൂലൈ 16 തിങ്കളാഴ്ച രാവിലെ 9.30.ന് സി.പി.ഐ.എം.തൃശൂർ ജില്ലാ സെക്രട്ടറി. എം.എം.വർഗ്ഗീസ് നിർവഹിക്കും.ചടങ്ങിൽ ബ്രാഞ്ച് ഓഫീസ് നിർമ്മിക്കാൻ സ്ഥലം നൽകിയ സഖാവ് ഷണ്മുഖനെ ആദരിക്കും.സി.പി.ഇ.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, തൃശൂർ ജില്ലാ പ്രസിഡന്റ് മേരി തോമസ്, സി.പി.ഐ.എം.വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ, എ. പത്മനാഭൻ,കെ.പി.മദനൻ, ടി.ആർ. രജിത്, ശിവപ്രിയ സന്തോഷ്, ജയപ്രീത മോഹനൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.