താളം തീയേറ്റർ മൾട്ടിപ്ലെക്സ് ആവുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിക്കാരുടെ പ്രിയപെട്ട താളം തിയേറ്റർ മൾട്ടിപ്ലക്‌സ് ആവുന്നു. ഇതിനു വേണ്ട നിർമാണ പ്രവർത്തനങ്ങൾക്കായി വെള്ളിയാഴ്ച മുതൽ തിയേറ്റർ അടച്ചിടും. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയായി രണ്ടു സ്‌ക്രീനുകളോടെ പ്രവർത്തനം പുനരാരംഭിക്കും. 1976 ലാണ് താളം തിയേറ്റർ പ്രവർത്തനം ആരംഭിച്ചത്.