ഓട്ടുപാറ വാഴാനി റോഡില്‍ വന്‍ ഗതാഗത കുരുക്ക്

ഓട്ടുപാറ : ഓട്ടുപാറ വാഴാനി റോഡില്‍ റെയില്‍വെ ഗേറ്റിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കാന്‍ എത്തുന്ന ലോറികള്‍ വന്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു. എങ്കക്കാട് റെയില്‍വെ ഗേറ്റ് അടച്ചാല്‍ ഉണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട നിരക്കൊപ്പം, റോഡില്‍ ചരക്കിറക്കുന്ന വലിയ ലോറികളും മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.. ലോറികള്‍ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് ഒഴിവാക്കി വരുന്ന വാഹനങ്ങള്‍, റെയില്‍വേഗേറ്റില്‍ കുടുങ്ങുന്നതും നിത്യസംഭവമാണ്.