വടക്കാഞ്ചേരി ടൗണിൽ റോഡിലെ കുഴികൾ മൂടി മരാമത്ത് നാടകം

വടക്കാഞ്ചേരി : മാസങ്ങളായി തകർന്നു കിടക്കുന്ന സംസ്ഥാന പാതയിലെ കുഴികൾ യുദ്ധകാല അടിസ്ഥാനത്തിൽ മൂടി പൊതുമരാമത്തു വകുപ്പിന്റെ ഒളിച്ചു കളി. മന്ത്രി ജി സുധാകരന്റെ വരവ് അറിഞ്ഞതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വടക്കാഞ്ചേരി , ഓട്ടുപാറ മേഖലയിലെ കുഴികൾ മണ്ണ്, കല്ല് , ടാർ, പേപ്പർ , ഓയിൽ എന്നിവ ചേർത്ത് അടച്ചത്. മഴ പെയ്തതോടെ അടച്ച കുഴികൾ പൂർവ സ്ഥിതിയിലായി.