മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ടെലിവിഷനുകൾ കാണാതായി

അത്താണി : ഗവ.മെഡിക്കൽ കോളേജിൽ ഒ.പി.ബ്ലോക്കിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി സ്ഥാപിച് മൂന്ന് ടെലിവിഷനുകൾ ആണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. ഇവ മോഷണം പോയതാണോ കരാറുകാരൻ അഴിച്ചു മാറ്റിയതാണോ എന്ന് അറിഞ്ഞിട്ടില്ല.കരാറുകാരനുമായി ശനിയാഴ്ച വൈകിട്ട് വരെ അധികൃതർക്ക് ബന്ധപ്പെടാൻ ആയിട്ടില്ല. കാണാതായ ടെലിവിഷനുകൾ മെഡിക്കൽ കോളേജിന് ഔദ്യോഗികമായി കൈമാറിയിട്ടില്ല.മാത്രമല്ല ഇതിലേക്ക് വൈദ്യുതി കണക്ഷനും നൽകിയിട്ടില്ല.