ഗാരേജിൽ നിന്നും ബൈക്ക് മോഷ്ടിച്ചു യുവാവ് കടന്നു കളഞ്ഞു

ഓട്ടുപാറ : ബൈപ്പാസിലെ എ. ജെ.സ്‌കൂട്ടർ ഗാരിജിൽ നിന്നും ബൈക്ക് മോഷ്ടിച്ചു യുവാവ് കടന്നു കളഞ്ഞു.വൈകിട്ട് മൂന്നുമണിയോടെയാണ് ബൈക്ക് വാങ്ങാൻ എന്ന വ്യാജേന സ്ഥാപനത്തിൽ എത്തിയ യുവാവ് വിൽക്കാനായി കൊണ്ടുവന്നിരുന്ന ബുള്ളറ്റ് മോട്ടോർ ബൈക്ക് ഓടിച്ചു നോക്കണം എന്നാവശ്യപ്പെട്ട് സ്റ്റാർട്ട് ചെയ്‌ത് കുന്നകുളം ഭാഗത്തേക്ക് ഓടിച്ചു പോയത്.പിന്നീട് അപകടം മനസ്സിലായ കടയുടമ എ. ഒ.ജോണി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. കെ.എൽ. 51 സി. 7422 നമ്പറിലുള്ള ചുവന്ന ബൈക്കാണ് മോഷണം പോയത്.