ഗുരുവായൂരിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണം; സ്വാമി ഭൂമാനന്ദ തീർത്ഥ

വടക്കാഞ്ചേരി : ഭക്തിയുടെ പേര് പറഞ്ഞു മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ ദേശീയ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ പറഞ്ഞു.ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്ക് ആനകളെ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർളിക്കാട് നൈമിഷാരണ്യത്തിൽ പതിനാറാമത് ഭാഗവത തത്വസമീക്ഷ സത്രത്തിൽ എത്തിച്ചേർന്നതായിരുന്നു അദ്ദേഹം. ഡിസംബർ 22 മുതൽ 31വരെ ആണ് സത്രം.