![]()
പാര്ളിക്കാട് : പാർളിക്കാട് തത്വസമീക്ഷ സത്രശാലയ്ക്ക് മുന്നിൽ ധ്വജസ്തംഭം സ്ഥാപിച്ചു. പതിനാറാമത് ഭാഗവത തത്വസമീക്ഷാസത്രത്തിന് നൈമിഷാരണ്യത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 22 മുതൽ 31 വരെയാണ് ജ്ഞാനസത്രം.ഇതിനായി അറുപതിനായിരം ചതുരശ്ര അടി പന്തൽ പൂർത്തിയായി. 22ന് രാവിലെ സംബോത് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സ്വാമി അദ്യാത്മനന്ദസരസ്വതി സത്രം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 15 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഭഗവത് ഗീതയ്ക്കുകൂടി പ്രാമുഖ്യം നൽകും.കുട്ടികൾക്ക് കൂടി ഗീതയിൽ ജ്ഞാനം ലഭിക്കാൻ ചോദ്യോത്തര മത്സരങ്ങൾ സംഘടിപ്പിക്കും എന്ന് സ്വാമി ഭൂമാനന്ദ പറഞ്ഞു.കൊടിമര സ്ഥാപകകർമ്മത്തിൽ ബ്രഹ്മർഷി ദേവപാലൻ ,സ്വാമി പ്രജ്ഞാനന്ദ,സ്വാമി ശുദ്ധാനന്ദ തീർത്ഥ ,മാതാ ശിവപ്രിയ, മാതാ ഗുരുപ്രിയ എന്നിവരും സത്രസമിതി ഭാരവാഹികളും പങ്കെടുത്തു.