![]()
കുണ്ടന്നൂര്‍ : തൊഴിൽ നിഷേധത്തിനെതിരെയും,തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.യോഗത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി സഖാവ് പി.എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു. കെ.വി രാജശേഖരൻ അധ്യക്ഷത വഹിച്ചു. വി.കെ. വാസുദേവൻ, കെ.എം. മൊയ്തു , എം.എസ്. സിദ്ധൻ, മണികണ്ഠൻ, വി. വിശ്വനാഥൻ, പി.എസ്. പ്രസാദ് , എ. കെ. കണ്ണൻ എന്നിവർ സംസാരിച്ചു, യോഗത്തിൽ കെ ജി .വിജയൻ സ്വാഗതം പറഞ്ഞു.