വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്‍മഹത്യ ശ്രമം

വടക്കാഞ്ചേരി : വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ യുവാവ് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു. ഓട്ടുപാറ നെയ്യൻവീട്ടിൽ ആന്റോയാണ് ഉച്ചയ്ക്ക് ഒന്നരയോടെ സ്റ്റേഷന് മുന്നിലെത്തി ആളുകൾ നോക്കി നിൽക്കെ തീ കൊളുത്താൻ ശ്രമിച്ചത്.നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടിച്ചു മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ആന്റോയുടെ ഭാര്യ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ആന്റോയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.തനിക്ക് നീതി ലഭിച്ചില്ല എന്ന് പറഞ്ഞാണ് ഇയാൾ ആത്‍മഹത്യക്ക് ശ്രമിച്ചത്.തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.