നിറക്കൂട്ടുകളൊരുക്കി ചുമരെഴുത്തിന് തുടക്കമായി

വടക്കാഞ്ചേരി : നഗരസഭ,കേരള ലളിത കലാ അക്കാദമി ,നിറച്ചാർത്ത് കലാ സാംസ്കാരിക സമിതി എന്നിവ ചേർന്ന് സംഘടിപ്പിച്ച ചുമരിലെ വർണ്ണാവിഷ്കാരങ്ങൾക്ക് തുടക്കമായി.മാലിന്യത്തിന് എതിരായ പോരാട്ടങ്ങളിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ യൂണിറ്റുകളുടെ ചുമരുകളിൽ ആണ് ചിത്രരചന നടത്തുന്നത്.കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു. കലാകാരൻമാരും , നാട്ടുകാരും ,വിദ്യാർത്ഥികളും ചേർന്ന് ചുമരിന് വർണ്ണങ്ങൾ നൽകി. ചടങ്ങിൽ ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹനായ ചിത്രകാരൻ വിജയ കുമാർ മേനോനെ നഗര സഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് പൊന്നാട അണിയിച്ചു ആദരിച്ചു. വൈസ്. ചെയർമാൻ എം.ആർ.അനൂപ് കിഷോർ, ചിത്രകാരൻ കെ.ജി.ബാബു,ചന്ദ്രമോഹൻ കുമ്പളങ്ങാട് എന്നിവർ പ്രസംഗിച്ചു.എന്നാൽ മാലിന്യസംസ്കരണ പദ്ധതികൾ ശരിയായ രീതിയിൽ നടത്തുന്നില്ല എന്ന് ആക്ഷേപിച്ചു കോൺഗ്രസ് കൗൺസിലർമാർ ബഹിഷ്‌കരിച്ചു.