കുളത്തിൽ വിഷം കലക്കി വളർത്തുമീനുകളെ കൊന്നൊടുക്കി

കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് കൊടുമ്പ് വെള്ളന്തിരി പാട ശേഖരത്തിലെ കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കി വളർത്തുമീനുകളെ കൊന്നു.നാടൻ ബ്രാൽ ഇനത്തിൽ പെട്ട നൂറോളം മീനുകളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു.ഇവ പൂർണ്ണ വളർച്ച എത്തിയവയായിരുന്നു.മത്സ്യങ്ങളെ മോഷ്ടിക്കുന്നതിനായാണ് ഇങ്ങനെ ചെയ്തത് എന്ന് കരുതുന്നു. മുച്ചിരിപറമ്പിൽ സുധീഷ് വളർത്തിയിരുന്നവയായിരുന്നു കുളത്തിലെ മീനുകൾ. മത്സ്യ കൃഷിക്ക് പുറമെ കൃഷി ആവശ്യങ്ങൾക്കും ഇതിലെ വെള്ളം ഉപയോഗിച്ചിരുന്നു.