സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾക്ക് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരിശീലനം

വടക്കാഞ്ചേരി : ചിൽഡ്രൻസ് ടേക്ക് ഓവർ പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾക്ക് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരിശീലനം. സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളുകൾ കേഡറ്റുകൾ അറ്റൻഡ് ചെയ്യുകയും നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ആയുധങ്ങൾ,ലോക്കപ്പ് മുറി,വിലങ് വയർ ലെസ് സെറ്റ് എന്നിവയും പരിചയപ്പെട്ടു.എസ്.ഐ .കെ.സി.രതീഷ് ,ജൂനിയർ എസ്.ഐ. നിസാമുദീൻ, എ. എസ്.ഐ.ജയൻ കുണ്ടുകാട്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ.പി.സജയൻ,ആനി ബാസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.