കഥമുത്തശ്ശിക്ക് അക്ഷരസ്നേഹികകളുടെ ആദരം

വടക്കാഞ്ചേരി : അരനൂറ്റാണ്ടിലധികമായി കുട്ടികൾക്കായി തന്റെ കഥകളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന കുട്ടികളുടെ സ്വന്തം കഥമുത്തശ്ശി എൺപത്തിനാലാം പിറന്നാൾ നിറവിൽ.പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു അക്ഷരസ്നേഹികൾ വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഒരുക്കിയ 'മംഗളകൗതുകം' ആദരസദസ്സിന് കലാസാഹിത്യ രംഗത്തെ നിരവധി പേർ സന്നിഹിതരായിരുന്നു.ഭാഗവത കഥകൾ എഴുതി തീർത്തു, ഇനി വായനയുടെ ലോകത്ത് ഒതുങ്ങുകയാണെന്നും നാലു തലമുറക്ക് അറിവ് പകർന്നു കൊടുത്തതിൽ സംതൃപ്തയാണെന്നും ,പ്രായത്തിന്റെ വൈഷമ്യങ്ങൾ മൂലം ഇനി എഴുതാൻ വയ്യെന്നും അവർ പറഞ്ഞു.ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൻ കെ.പി.എ. സി.ലളിത അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗോപി ഉപഹാരം നൽകി ആദരിച്ചു.കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ,നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ് എന്നിവർ മുഖ്യാതിഥികളായി. മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ബാബു നമ്പൂതിരിയുടെയും കഥകളിപ്പദത്തോടെയായിരുന്നു തുടക്കം.പി.ചിത്രൻ നമ്പൂതിരിപ്പാട്, ടി.രാമൻ ഭട്ടത്തിരിപ്പാട്, എം.ആർ.അനൂപ്.കിഷോർ,കലാമണ്ഡലം കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ആദര സദസ്സിൽ എത്തിയ കുട്ടികൾക്കെല്ലാം മുത്തശ്ശി 'നെയ്പായസം' നൽകി.