മിണാലൂർ അടിപ്പാത :ഉദ്ഘാടനം ഇന്ന്
നിരവധി ജനകീയ സമരങ്ങൾക്ക് ശേഷം യാഥാർഥ്യമായ മിണാലൂർ സബ്‌വേ വ്യാഴാഴ്ച ഗതാഗതത്തിനായി തുറക്കും. അനിൽ അക്കരെ എം.എൽ.എ. യുടെ അധ്യക്ഷതയിൽ പി.കെ.ബിജു.എം.പി.അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കും. സ്ഥിരമായി അടച്ച റെയിൽ വേ ഗേറ്റിന് പകരമായി ,ജനങ്ങളുടെ കൂട്ടായ്മയുടെ ഭാഗമാണ് പുതിയതായി നിർമ്മാണം പൂർത്തിയായ ഈ അടിപ്പാത. നാലു കോടി രൂപ ചിലവിൽ ആണ് ഈ അടിപ്പാത നിർമ്മാണം പൂർത്തിയായത് .