ടി.പി.പ്രഭാകര മേനോൻ അന്തരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റും, ഉത്രാളിക്കാവ് പൂരത്തിന്റെ കുമരനെല്ലൂർ ദേശം പൂരക്കമ്മിറ്റി പ്രസിഡന്റും, വടക്കാഞ്ചേരി വ്യാപാരി വ്യവസായി മുൻ പ്രസിഡന്റും ആയിരുന്ന ശ്രീ .ടി .പി. പ്രഭാകരമേനോൻ അന്തരിച്ചു . ഹൃദയാഘാതമാണ് മരണകാരണം.വ്യാഴാഴ്ച രാവിലെ ദയ ഹോസ്പിറ്റലിൽ വച്ച് ആയിരുന്നു അന്ത്യം.വടക്കാഞ്ചേരി മേഖലയിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനും ആയ അദ്ദേഹം പൂരക്കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹ സേവനം കാഴ്ച വെച്ച വ്യക്തിയാണ്.