സി.പി.ഐ.എം.സംസ്ഥാന സമ്മേളനം :ദീപശിഖാ പ്രയാണം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരി : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദീപശിഖ പ്രയാണത്തിന് വടക്കാഞ്ചേരിയിലെ എം.കെ.കൃഷ്ണൻ, സി.ടി.ബിജു എന്നിവരുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ ജ്വലിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും പി.എൻ.സുരേന്ദ്രൻ ,കുമ്പളങ്ങാടും ദീപശിഖ കൈമാറി. പ്രയാണയാത്രയിൽ വടക്കാഞ്ചേരിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ അഭിവാദ്യമാർപ്പിച്ചു.നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.