സ്പന്ദനം നാടകോത്സവം സമാപിച്ചു.

വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ ഓട്ടുപാറ ഭരതൻ നഗറിൽ നവംബർ ഒന്നാം തീയതി ആരംഭിച്ച നാടകോത്സവത്തിന് സമാപനമായി. ചലച്ചിത്ര നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ.പി.എ. സി.ലളിത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ, ചലച്ചിത്ര നടി കെ.രമാദേവി, സ്പന്ദനം പ്രസിഡന്റ് സി.ഒ.ദേവസ്സി എന്നിവർ പ്രസംഗിച്ചു.