പത്താഴക്കുണ്ട് അണക്കെട്ടിന് 1.98 കോടി രൂപയുടെ നവീകരണ പ്രവർത്തനം
വടക്കാഞ്ചേരി : ചോർച്ച മൂലം ജലം സംഭരിച്ചു വയ്ക്കാൻ സാധിക്കാത്ത പത്താഴക്കുണ്ട് അണക്കെട്ടിനായി 1.98 കോടി രൂപ അനുവദിച്ചു. ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷട്ടറിനാണ് തകരാർ എന്ന് മനസ്സിലാക്കുകയും തുടർന്ന് ഡാമിലെ സ്ലൂയിസിനുള്ളിൽകൂടി പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചത്.മന്ത്രി ശ്രീ.എ. സി.മൊയ്തീന്റെ ഇടപെടൽ മൂലമാണ് തുക ലഭിച്ചത്. ഇതിന് പരിഹാരം കാണുന്നതോടെ തെക്കുംകര പഞ്ചായത്തിനും വടക്കാഞ്ചേരി നഗരസഭയ്ക്കും ഉൾപ്പെടെ ഇതിന്റെ പ്രയോജനം ലഭ്യമാകും.