സ്പന്ദനം ചലച്ചിത്രോത്സവം-21ന് തുടക്കം
വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവം ജൂലൈ 21 മുതൽ 25 വരെ നടക്കും.21ന് വൈകീട്ട് അഞ്ചിന് താളം തിയ്യേറ്ററിൽ സിനിമാ സംവിധായക വിധു വിൻസെന്റ് ഉദ്ഘാടനം ചെയ്യും.5 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 9 മലയാള ചലച്ചിത്രങ്ങളടക്കം 25 ഇന്ത്യൻ-വിദേശ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കും.22,23,24 തിയതികളിൽ വൈകീട്ട് അഞ്ചിന് സിനിമയും മാനവികതയും,ഏകലോകത്തിൽ മനുഷ്യന്റെ അതിരുകൾ,തൊഴിലിടങ്ങളിലെ അന്യവത്കരണം എന്നീ വിഷയങ്ങളിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.25ന് സമാപനം സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.