സ്പന്ദനം ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ ആറാമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി.കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൻ ശ്രീമതി കെ.പി.എ. സി.ലളിത ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ചലച്ചിത്രോത്സവത്തിന്റെ വേദി വടക്കാഞ്ചേരി താളം തിയ്യേറ്റർ ആണ്. ഉദ്ഘാടന ചടങ്ങിൽ സ്പന്ദനം പ്രസിഡന്റ് സി.ഒ.ദേവസ്സി അധ്യക്ഷത വഹിച്ചു. കൊറിയൻ ചിത്രമായ 'ദി നൈറ്റ്' ആയിരുന്നു ആദ്യ പ്രദർശന ചിത്രം.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.എം.എൻ.വിനയകുമാർ, സംവിധായകൻ സുദേവൻ, വേണു മച്ചാട് തുടങ്ങിയവർ പ്രസംഗിച്ചു.