വടക്കാഞ്ചേരി ഗേൾസ് ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗേൾസ് ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ശ്രീ.എ. സി.മൊയ്തീൻ നിർവഹിച്ചു. ലാഭനഷ്ടം നോക്കിയല്ല വിദ്യാഭ്യാസ മേഖലയിൽ മുതൽമുടക്കെന്നും ഇതുവരെ സർക്കാർ മുടക്കിയ കോടികൾ ഒന്നും നഷ്ടമായിട്ടില്ല എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.ചടങ്ങിൽ അനിൽ അക്കരെ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ ശിവപ്രിയ സന്തോഷ്,വൈസ് ചെയർമാൻ എം.ആർ.അനൂപ്.കിഷോർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,സിന്ധു സുബ്രഹ്മണ്യൻ, എം.ആർ.സോമനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.