ലയൺസ് ക്ലബ്ബ് ലെഗസി പ്രോജക്ട് :റെയിൽ വേ പ്ലാറ്റ്ഫോം സിമന്റ് ബെഞ്ച് ഉദ്ഘാടനം
വടക്കാഞ്ചേരി : ലയൺസ് ക്ലബ് വടക്കാഞ്ചേരി ലെഗസി പ്രൊജക്ടിന്റെ ഭാഗമായി വടക്കാഞ്ചേരി റെയിൽവേ പ്ലാറ്റുഫോമിൽ സ്ഥാപിച്ച കോൺക്രീറ്റ് ബെഞ്ചിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ. ശ്രീ . അനിൽ അക്കര ശനിയാഴ്ച കാലത്ത് 10 മണിക്ക് നിർവ്വഹിച്ചു . ലയൺ C . A .ശങ്കരൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് യു . കരുണാകരൻ PMJF അധ്യക്ഷനായി . നഗരഭ വൈസ് ചെയർമാൻ എം.ആർ . അനൂപ് കിഷോർ മുഖ്യ പ്രഭാഷകനായി . വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ സാജു ആന്റണി പാത്താടൻ PMJF ഡോക്ടർ കെ.സി . വർഗീസ് MJF ഡോക്ടർ കെ.എ . ശ്രീനിവാസൻ MJF കൗൺസിലർമാരായ എസ്. എ. എ .ആസാദ് , ചന്ദ്രമോഹൻ കുമ്പളങ്ങാട്, ബുഷ്‌റ റഷീദ്, ഹംസ. എം .അലി, മണികണ്ഠൻ തുടങ്ങി ഒട്ടേറേ പേർ സംബന്ധിച്ച ചടങ്ങിൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണി വടക്കാഞ്ചേരി നന്ദി പറഞ്ഞു .