ചലയ്ക്കൽ ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

കാഞ്ഞിരക്കോട് : കുമ്പളങ്ങാട് ചാലയ്ക്കൽ ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാഞ്ഞിരക്കോട് വിളക്കത്തല സുധാകരന്റെ മകൻ ശ്രീരാഗ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കാൻ എത്തിയതാണ് ശ്രീരാഗ് .വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കാഞ്ചേരി ഗവ.സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പാസ്സായ ശ്രീരാഗ് പ്ലസ് വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.