സ്പന്ദനം ചലച്ചിത്രോല്‍സവത്തിന് തുടക്കമായി

വടക്കാഞ്ചേരി : അഞ്ചാമത് സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ആരംഭമായി.താളം തിയ്യേറ്ററിൽ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സംവിധായകൻ വിധു വിൻസെന്റ് നിർവഹിച്ചു.പ്രസിഡന്റ് സി.ഒ.ദേവസ്സി അധ്യക്ഷനായി.നഗരസഭാ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് ,സിനിമാ നടൻ സന്തോഷ് ബാരെ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.5 ദിവസങ്ങളിലായി നിരവധി മലയാള വിദേശ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.മഞ്ചാടിക്കുരുവായിരുന്നു ആദ്യ പ്രദർശന ചിത്രം.പി.എൻ.മേനോന്റെ ഓളവും തീരവും ജൂലൈ 23 ന് പ്രദർശിപ്പിക്കും.22,23,24 തിയ്യതികളിൽ വൈകീട്ട് ഓപ്പൺ ഫോറവും ഇതിന്റെ ഭാഗമായി നടക്കും.