മെട്രോ ട്രെയിൻ രൂപത്തിൽ അങ്കണവാടി

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ    110-ാം നമ്പർ വിരുപ്പാക്ക അങ്കണവാടിയാണ് മെട്രോ ട്രെയിൻ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയ കൂട്ടായ്‌മയിലാണ് നിർമ്മാണം.അങ്കണവാടിയുടെ പുതിയ രൂപവും നിറവും കുട്ടികളെ ഏറെ ആകാർഷിക്കുന്നുണ്ട്.ഇതിനു പുറമെ കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ പതിച്ചിട്ടുമുണ്ട്. ചിത്രകാരൻ ഷാജു കുറ്റിക്കാടാണ്‌ ചിത്രപ്പണിയിലൂടെ അങ്കണവാടി മനോഹരമാക്കിയത്.പൂർവ വിദ്യാർത്ഥികളായ വിനോദും സജീന്ദ്രനും ഒപ്പം കൂടിയപ്പോൾ അങ്കണവാടിക്കു പുതിയ രൂപം കൈവന്നു.