മെഡിക്കൽ കോളേജ് മാലിന്യ വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ

വടക്കാഞ്ചേരി : ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ തൃശ്ശൂർ ഗവ : മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയ പൂർവ്വം  പരിപാടിയുടെ ഭാഗമായി വരുന്ന പൊതിചോർ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു. മാലിന്യ നിർ്മാർജ്ജന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ കുമിഞ്ഞു കൂടുന്നതായി വാർത്തകളുണ്ടായ സഹചര്യത്തിൽ ആണ് ഡി.വൈ.എഫ്.ഐ.ഇത്തരം ഒരു സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത്.