മുട്ടയ്ക്കുള്ളിലെ ചിത്രരചനയ്ക്ക് സൂരജ് കുമാറിന് ദേശീയ റെക്കോർഡ്

വടക്കാഞ്ചേരി : കോഴി മുട്ടയ്ക്കുള്ളിൽ ചിത്രരചന നടത്തുന്ന സൂരജ് കുമാറിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ നാഷണൽ റെക്കോർഡ്. മൈക്രോ പെയിന്റിങ് ഇൻ എഗ്ഗ് സെൽ കാറ്റഗറിയിൽ വരച്ച വ്യത്യസ്തമായ 50 ചിത്രങ്ങൾ വടക്കാഞ്ചേരി ശ്രീ കേരള വർമ്മ പബ്ലിക് ലൈബ്രറി ഹാളിൽ പ്രദർശിപ്പിച്ചാണ് സൂരജ് ദേശീയ റെക്കോർഡിന് അർഹനായത്. മുട്ടയ്ക്കുള്ളിലെ ദ്രാവകം സിറിഞ്ച് ഉപയോഗിച്ചു നീക്കി ഉണക്കി ഈർക്കിൽ കൊണ്ടാണ് സൂരജിന്റെ രചന. നിരവധി ദേശീയ നേതാക്കളുടെയും നിലവിലുള്ള രാഷ്ട്രീയ നേതാക്കളുടെയും , ബ്രൂസ്‌ലിയെയും ചാർളി ചാപ്ലിനെയും വരെ സൂരജ് മുട്ടക്കുള്ളിൽ വരച്ചിട്ടുണ്ട്. യുവജന ക്ഷേമമന്ത്രി എ. സി.മൊയ്തീൻ സൂരജ് വരച്ച ചിത്രങ്ങൾ നോക്കികണ്ടു .ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത സൂരജിന്റെ രചനയുനെ രീതിശാസ്ത്രം വടക്കാഞ്ചേരിയുടെ കലാപൈതൃകത്തിന് മാറ്റുകൂട്ടുന്നതാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. റെക്കോർഡ് സാക്ഷ്യപത്രം മന്ത്രി കൈമാറി. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്‌ ചെയർമാൻ എം.ആർ.അനൂപ് കിഷോർ, സംഘാടക സമിതി ഭാരവാഹികളായ കെ. ഒ.വിൻസെന്റ്, മഹേഷ്. എം.മോഹൻ എന്നിവർ പ്രസംഗിച്ചു. എഗ്ഗ് സെൽ ആർട്ടിലെ വൈദഗ്ധ്യം  , നിറഞ്ഞ സദസ്സിനു മുൻപിൽ അവതരിപ്പിച്ച  സൂരജിന്റെ പ്രകടനം വിലയിരുത്തിയത് യു.ആർ.എഫ്.ഔദ്യോഗിക ജൂറി ഗിന്നസ് സത്താർ ആദൂരായിരുന്നു. കിലയിൽ താത്കാലിക സുരക്ഷാ ജീവനക്കാരനായ സൂരജ് വടക്കാഞ്ചേരി ചൂൽപ്പുറത്ത് കുമാറിന്റെയും സുമിത്രയുടെയും മകനാണ്.