വടക്കാഞ്ചേരിയിലെ മണ്ഡലത്തിലെ തെരുവുകൾക്ക് ഇനി എൽ.ഇ. ഡി. പ്രഭ
വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ. ഡി.വിളക്കുകൾ ആക്കി മാറ്റുമെന്ന് അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. ഇതിന്റെ ഭാഗമായി അടാട്ട്, കോലഴി എന്നീ പഞ്ചായത്തുകളും മെഡിക്കൽ കോളേജും കെ.എസ്.ഇ. ബി.യും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ. ഇ. എസ്.എല്ലും ഉടമ്പടിയിലെത്തി. പദ്ധതി നടപ്പാക്കുന്നതോടെ കെ.എസ് ഇ. ബി.ക്ക് ഊർജനേട്ടവും പഞ്ചായത്തുകൾക്ക് സാമ്പത്തിക നേട്ടവും കൈവരിക്കാനാവും.ആസ്തി വികസനനിധി ഉപയോഗിച്ചു നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം സംസ്ഥാനാത്ത് ആദ്യമായാണ് രണ്ടു പഞ്ചായത്തുകളിൽ പൂർണമായും എൽ.ഇ. ടി.വിളക്കുകൾ സ്ഥാപിക്കുന്നത്.വടക്കാഞ്ചേരി നഗരസഭ, തെക്കുംകര ,മുളങ്കുന്നത്തുകാവ് ,അവണൂർ, തോളൂർ,കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിൽ ആണ് അഞ്ചു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്.