ആകാശത്ത് അഗ്നി വെളിച്ചം ; ജനങ്ങൾ ആശങ്കയിൽ

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ ആകാശത്ത് ഭീമൻ വരകൾ പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികള ആശങ്കയിലാക്കി.ഇവയ്ക്ക് പുറമെ പൂമല ഡാമിലെ ജലത്തിന് നിറവ്യത്യാസം കണ്ടതായും പ്രചാരണം.ആകാശത്തു നിന്ന് അജ്ഞാത  വസ്തു ഭൂമിയിലേക്ക് പതിക്കും പോലെയാണ് വൈകീട്ട് അഗ്നിവെളിച്ചം പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകളോളം ഇത് നീണ്ടുനിന്നിരുന്നു. ആകാശത്തുനിന്ന് ഉൽക്കപോലുള്ള എന്തോ വസ്തു ഭൂമിയിലേക്ക് പതിച്ചതാണെന്നും അത് ഡാമിലാണ് വീണതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.എന്നാൽ ഇതിന് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല. സന്ധ്യയ്ക്ക് ആണ് പ്രകാശം പ്രത്യക്ഷപ്പെട്ടത്  അതിനാൽ തന്നെ വെളിച്ചം വ്യക്തമായി കാണാമായിരുന്നു.അതിനാൽ തന്നെ നിരവധി പേർ ഈ ദൃശ്യം മൊബൈൽ ക്യാമറകളിൽ പകർത്തുകയും, സമൂഹമാധ്യമങ്ങളിൽ അഗ്‌നി വെളിച്ചത്തിന്റെ വാർത്ത പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.