ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് ഇ-റീഡിങ്ങ് കേന്ദ്രം വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയില്‍ ആരംഭിച്ചു.

വടക്കാഞ്ചേരി : കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ സ്മാര്‍ട്ട് ഇ റീഡിങ്ങ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളവര്‍മ്മ വായനശാലയിലെ സൗജന്യ വൈഫൈ സംവിധാനം നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എന്‍.ഹരി,താലൂക്ക് സെക്രട്ടറി സാനു, ലൈബ്രറി സെക്രട്ടറി ജോണ്‍സണ്‍ പോണല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് വി.മുരളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.