ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ ചരമവാർഷികം ആചരിച്ചു

കുണ്ടന്നൂര്‍ : കുണ്ടന്നൂർ പരിശുദ്ധ കർമ്മല മാതാ ദേവാലയത്തിൽ ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ അറുപതാം ശ്രാദ്ധാചരണവും ദൈവദാസി പ്രഖ്യാപനത്തിന്റെ ദശവാർഷികവും ആചരിച്ചു. കുണ്ടന്നൂരുള്ള സിസ്റ്ററിന്റെ ജന്മഗൃഹത്തിൽ നടന്ന ജീവചരിത്ര സെമിനാർ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോനാ വികാരി ഫാദർ തോബിയാസ് പാലയ്ക്കൽ അദ്ധ്യക്ഷനായി. സിസ്റ്റർ ലിസ സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. ലേഖന, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് ഇടവക ദേവാലയത്തിലേക്ക് സിസ്റ്ററിന്റെ ഛായാചിത്രവും വഹിച്ചു കൊണ്ട് 60 ബൈക്കുകളുടെ അകമ്പടിയോട് കൂടി റാലി നടന്നു. തുടർന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടന്ന റാസയിൽ ഇടവകയിലെ വൈദീകരും വടക്കാഞ്ചേരി-എരുമപ്പെട്ടി ഫൊറോനകളിലെ വികാരിമാരും സഹകാർമ്മികരായി.തുടർന്ന് ഊട്ടു സദ്യയും നടന്നു.ഇടവക വികാരി ഫാദർ ജോജു പനയ്ക്കൽ ജനറൽ കൺവീനർ ജോർജ് പുത്തിരി എന്നിവർ നേതൃത്വം നൽകി.