വടക്കാഞ്ചേരിയിൽ ഭരതൻ സ്മൃതി

വടക്കാഞ്ചേരി : സംവിധായകൻ  ഭരതനെ ജൂലൈ 30ന് ജന്മനാട് സ്മരിക്കും. വടക്കാഞ്ചേരി ഭരതൻ ഫൗണ്ടേഷനും ശ്രീ കേരള വർമ്മ പബ്ലിക് ലൈബ്രറിയും ചേർന്നാണ് ഭരതൻ സ്മൃതി സംഘടിപ്പിക്കുന്നത്.ഞായറാഴ്ച രാവിലെ 9 ന് കേരള വർമ്മ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന സ്മൃതി പരിപാടിയിൽ കെ.പി.എ. സി.ലളിത, ജയരാജ് വാര്യർ, സംവിധായകരായ മാധവ് രാംദാസ്,ടോം ഇമ്മട്ടി തുടങ്ങിയവർ പങ്കെടുക്കും.