സിംഗപ്പൂർ വിസ തട്ടിപ്പ്; പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വടക്കാഞ്ചേരി : സിംഗപ്പൂർ തൊഴിൽ വിസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡ് ചെയ്ത പ്രതികളെ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് സ്വദേശികളായ ഷാഹിദ് അലി , ജമാലുദ്ദീൻ എന്നിവരാണ് ലക്ഷങ്ങൾ തട്ടിയ കേസിൽ കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നത് . ഇവരെ ഡിസംബർ   1 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായത്. വാഴാനി , വിരുപ്പാക്കയിൽ 14 പേരിൽ നിന്നായി 15 ലക്ഷം രൂപയോളം തട്ടിയെടുത്തതായ പരാതിയിന്മേലാണ്  അറസ്റ്റ്. എന്നാൽ ഇവർ സമാനമായ നിരവധി കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായാണ് പോലീസ് നിഗമനം. അറസ്റ്റിലായ 2 പേർ ഈ സംഘത്തിലെ കണ്ണികൾ മാത്രമാണെന്നും ഇനിയും നിരവധി പേർ കേസിൽ ഉൾപ്പെടാൻ ഇടയുണ്ടെന്നും പോലീസ് പറഞ്ഞു