സി.പി.എം. ഏരിയാ സമ്മേളനത്തിന് ആവേശോജ്ജ്വലമായ തുടക്കം.

വടക്കാഞ്ചേരി : സ: പി.കെ ഏനതു നഗറില്‍ (അനുഗ്രഹ ഓഡിറ്റോറിയം, വടക്കാഞ്ചേരി)  സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ സഖാവ്  കെ.എസ്. ശങ്കരന്‍ പതാക ഉയര്‍ത്തി. സി.പി.എം.  സംസ്ഥാന സമിതി അംഗവും, വ്യവസായ-കായിക വകുപ്പ് മന്ത്രിയുമായ സഖാവ് എ. സി. മൊയ്തീന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വർഗ്ഗീയതയോടുള്ള  കോൺഗ്രസ് സമീപനം വിശ്വാസയോഗ്യമല്ലെന്നും ,ഭൂരിപക്ഷവർഗ്ഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതും ആണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.  ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നു.സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ്  അംഗങ്ങളായ കെ.വി.അബ്‌ദുൾ ഖാദർ ,എം.എൽ.എ. മുരളി പെരുനെല്ലി ,എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി മേരി തോമസ് എന്നിവർ പ്രസംഗിച്ചു.നവംബര്‍ 30-ന് വൈകീട്ട് 4 മുതല്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും സഖാവ് കെ.പി.എൻ. നമ്പീശന്‍ നഗറില്‍ (ഓട്ടുപാറ ബസ്സ്റ്റാന്‍ഡ് പരിസരം) പൊതുസമ്മേളനവും നടക്കും. 30.ന്.സമ്മേളനം സമാപിക്കും.