![]()
വടക്കാഞ്ചേരി : പാഞ്ഞാൾ സ്വദേശി ഗോപികയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനശേഖരണാർഥം വളവ് നവോദയ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു.ഡിസംബർ മൂന്നാം തീയതി വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.വിജയികൾക്ക് സമ്മാനദാനവും നടക്കും.