എരുമപ്പെട്ടിയിൽ ഇത്തവണയും സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇല്ല

എരുമപ്പെട്ടി : എരുമപ്പെട്ടിയിൽ ഇത്തവണയും സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇല്ല എന്നത് ഫുട്‌ബോൾ പ്രേമികളെ നിരാശയിലാക്കി.2007 ൽ നൂറ് കായികപ്രേമികൾ ചേർന്നാണ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എ. കെ.കണ്ണൻ ആയിരുന്നു അസോസിയേഷൻ പ്രസിഡന്റ്. ഡിസംബർ മാസത്തിൽ നടത്തി വരുന്ന ടൂർണമെന്റ് സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർത്തിയത്. കളിയിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്ക് ആണ് കൂടുതലായും ഉപയോഗിച്ചിരുന്നത്.എരുമപ്പെട്ടി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയിരുന്ന ടൂർണമെന്റ് മറ്റു പലരുടെയും എതിർപ്പുകൾ മൂലം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റുകയും ഇത് അസോസിയേഷന് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. പഞ്ചായത്തിലെ അധികാര തർക്കങ്ങൾ കൂടുകയും ടൂർണമെന്റ്നെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വിഭാഗം വിട്ടുനിൽക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ വർഷം നോട്ട് നിരോധനം കാരണം പറഞ്ഞു കളി നടത്തിയില്ല.ഇത്തവണ സാമ്പത്തിക പ്രതിസന്ധി ആണ് കാരണം പറയുന്നത്.അതിനാൽ അസോസിയേഷൻ കണക്ക് അവതരിപ്പിക്കണമെന്ന് ഉള്ള ആവശ്യം ഉയർന്നിട്ടുണ്ട്.