![]()
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ ഇക്കോ ടൂറിസം ഗ്രാമമായ ചെപ്പാറ റോക്ക് ഗാർഡനിലെ ടൂറിസം പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു.മന്ത്രി ശ്രീ.എ.സി.മൊയ്തീൻ നിർവ്വഹിച്ചു.ജില്ലയിലെ ടൂറിസം പദ്ധതികളുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ പ്രവർത്തികൾ ആരംഭിച്ചതായി അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. വാഴാനിയിൽ സംഗീത ജലധാരയുടെ നിർമ്മാണവും ,അതിനൊപ്പം അക്വോറിയവും ഒരുക്കും.പത്താഴക്കുണ്ടിലും പൂമലയിലും കോടികളുടെ പ്രവർത്തികൾക്ക് അനുമതിയായി.പുരാവസ്തു വകുപ്പുമായി സഹകരിച്ചു അർണ്ണോസ് പാതിരി സ്മാരകങ്ങളും സംരക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചെപ്പാറയിൽ 45 ലക്ഷം രൂപയുടെ ഒന്നാം ഘട്ടം പദ്ധതികളുടെ നിർമ്മാണ ചുമതല കൊച്ചിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽസ് എന്റർപ്രൈസസിനാണ് ഡി.ടി.പി.സി.നൽകിയിട്ടുള്ളത്. ചടങ്ങിൽ അനിൽ അക്കരെ എം.എൽ.എ. അധ്യക്ഷത വാഹിച്ചു . തെക്കുംകരപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ്,ഡി.ടി.പി.സി.സെക്രട്ടറി പി.മഹാദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.