വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥിനികൾക്ക് സൈക്കിൾ നൽകി

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം നടത്തി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വി.വി.സുനിൽ കുമാർ, ജിജി തോമസ്,വാസ സുരേഷ്, എൻ.രജനി എന്നിവർ സംസാരിച്ചു.