രാഷ്ട്രീയ നേതാക്കളുടെ ചികിത്സ സർക്കാർ ആശുപത്രിയിൽ ആവണം :അനിൽ അക്കരെ

വടക്കാഞ്ചേരി : മന്ത്രിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെയുള്ള എല്ലാവരുടെയും ചികിത്സ ഇനി മുതൽ നിർബന്ധമായും സർക്കാർ ആശുപത്രിയിൽ ആക്കാൻ ഉത്തരവ് ഇറക്കണമെന്ന് അനിൽ അക്കരെ എം.എൽ.എ. ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് എം.എൽ.എ. തന്റെ നിർദ്ദേശം അറിയിച്ചത്.ഇതിന് പുറമെ പഞ്ചായത്ത് അംഗം മുതൽ മുഖ്യമന്ത്രി വരെയുള്ള എല്ലാവർക്കും മികച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം തന്റെ കത്തിൽ പറയുന്നു.