വടക്കാഞ്ചേരിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു
വടക്കാഞ്ചേരി : മൂന്ന് ദിവസത്തെ മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വടക്കാഞ്ചേരിയിൽ തുടക്കമായി.വടക്കാഞ്ചേരി താളം തിയ്യേറ്ററിൽ നടക്കുന്ന പ്രദർശനം ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമായി 15 ചലച്ചിത്രങ്ങളാണ് പ്രദർശനം നടത്തുക.മാർച്ച് 5 മുതൽ 7 വരെയാണ് ചലച്ചിത്രോത്സവം.പ്രദർശനത്തിന്റെ ഭാഗമായി റഷീദ് പാറക്കലിന്റെ ഹ്രസ്വ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.ഗീതാനന്ദൻ സ്മാരക വേദി എന്ന് പേര് നല്കിയിരിക്കുന്ന ചലച്ചിത്ര മേളയുടെ സംഘാടനം "ഭൈമി"യാണ്.ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന സിനിമ നിർമ്മാതാവ് ജോർജ്ജ് കൊള്ളന്നൂർ ,മിമിക്രി താരം ഇർഫാൻ, അർജുൻ (യോഗ) എന്നിവരെ ആദരിച്ചു.യുവ സംവിധായകൻ നൗഷാദ്, അജിത് മല്ലയ്യ എന്നിവർ പ്രസംഗിച്ചു.