ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജലസുരക്ഷ സെമിനാർ

വടക്കാഞ്ചേരി : വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെയും രാഹുൽ കൺസ്ട്രക്ഷൻ വടക്കാഞ്ചേരിയുടെയും സംയുക്താഭിമുഖ്യത്തിൽ ജലസുരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു.2017 ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ ലയൺസ് ക്ലബ്ബിൽ ആരംഭിക്കുന്ന സെമിനാർ അനിൽ അക്കരെ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ മഴപ്പൊലിമ ഡയറക്ടർ ജോസ്‌.സി.റാഫേൽ ക്ലാസ് നയിക്കും.എം.ആർ .അനൂപ് കിഷോർ (വൈസ് ചെയർമാൻ വടക്കാഞ്ചേരി നഗരസഭ) , എസ്.ബസന്ത് ലാൽ (പ്രസിഡന്റ് വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് )എന്നിവർ സെമിനാറിൽ മുഖ്യാഥിതികളായിരിക്കും.