പുതിയതായി നിർമ്മിച്ച ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു

വടക്കാഞ്ചേരി : തെക്കുംകര ഗ്രാമപഞ്ചായത്തിലെ വീരോലിപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടം ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ എ.സി.മൊയ്തീനും, ശ്രീ . അനിൽ അക്കര എം.എൽ.എ.യും, ഡോ: പി.കെ.ബിജു എം.പി.യും ചേർന്ന് നാടിനു സമർപ്പിച്ചു. മുൻമന്ത്രി ശ്രീ.സി.എൻ.ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടായ ഒരു കോടി രൂപ ഉപയോഗിച്ചാണ് ഈ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്.