പാർവതിക്ക് എതിരായ സൈബർ ആക്രമണം; നടിയുടെ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

വടക്കാഞ്ചേരി : മമ്മൂട്ടി ചിത്രമായ 'കസബ'യിലെ സ്‌ത്രീ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ നടി പാർവതി സംസാരിച്ചതിനെ സംബന്ധിച്ച് കുറച്ചു നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളുടെയും മറ്റും പിന്നിൽ പ്രവർത്തിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. നടി പാർവ്വതിയുടെ പരാതിയിന്മേൽ ആണ് അറസ്റ്റ്. ഐ.ജി.പി.വിജയന് ആണ്  നടി പരാതി നൽകിയത്. കൊച്ചി സൈബർ സെല്ലിന് ആണ് അന്വേഷണ ചുമതല. സ്ത്രീത്വത്തെ അപമാനിക്കൽ,ഭീഷണി എന്നിവയിൽ ആണ് അറസ്റ്റ്. ഇനിയും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. കുറച്ചു പേരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ പരാതിക്ക് ഒപ്പം കൊടുത്തിട്ടുണ്ട്.ഇവരുടെ ഐ.പി.അഡ്രസ്‌ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.സിബി ടോം അറിയിച്ചു.